കൊവിഡ് വ്യാപനം കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ; ആരോഗ്യമന്ത്രി

കേരളത്തില്‍ കൊവിഡ് വ്യാപനം ഉള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിന് വാക്‌സിന്‍ കിട്ടാത്ത സാഹചര്യം ഗൗരവമുള്ളതാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കൊവിഡ് രണ്ടാം തരംഗം ചെറുക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തിയിട്ടുണ്ടെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. നിലവില്‍ ഓക്‌സിജന്‍ ക്ഷാമമോ ഐ സി യു ബഡ് ഇല്ലാത്ത പ്രശ്‌നമോ ഇല്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുവാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

പത്തനം തിട്ടയില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സി വിതരണം നിര്‍ത്തിയത് പരിശോധിക്കും. ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യം ഗൗരവമുള്ളതാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകും. എക്‌സിറ്റ് പോളുകളും അത് തന്നെയാണ് പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ വീണ്ടും അധികാരത്തില്‍ വരും എന്ന് ഇടത് മുന്നണി പറഞ്ഞത് ജനങ്ങളുടെ പ്രതികരണം കണ്ടാണെന്നും ശൈലജ ടീച്ചര്‍ കണ്ണൂരില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *