ചെറിയ പെരുന്നാളിന് (ഈദുല്‍ ഫിത്ര്) ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സൗദിയിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. പെരുന്നാള്‍ അവധി ദിനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലനത്തില്‍ കൂടുതല്‍ ജാഗ്രത കൈക്കൊള്ളാന്‍ രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ലോകത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തില്‍ രോഗവ്യാപനം ഇല്ലാതാക്കാന്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദുല്‍ അലി പ്രസ്താവിച്ചു. കോവിഡ് സ്ഥിതിഗതികള്‍ വിവരിക്കുന്ന പ്രതിദിന വാര്‍ത്തസമ്മേളനത്തിലാണ് വക്താവ് ഇക്കാര്യം സൂചിപ്പിച്ചത്.
