പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.എന്തും താങ്ങാന്‍ തയ്യാറാണ്. തീരുമാനം നേതൃത്വത്തിന് എടുക്കാമെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം വോട്ടുകച്ചവട ആരോപണത്തില്‍ പിണറായി വിജയന് മറുപടി നല്‍കി.മുഖ്യമന്ത്രി സ്ഥാനത്തിന്റെ ഉത്തരവാദിത്തം മനസിലാക്കി വേണം പിണറായി സംസാരിക്കാന്‍. വോട്ട് കുറഞ്ഞത് എല്‍.ഡി.എഫിനെന്നും വര്‍ഗീയശക്തികളെ കൂട്ടുപിടിച്ചാണ് ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

2014ലെ കണക്ക് നോക്കിയാല്‍ എട്ടു ശതമാനം വോട്ട് സി.പി.എമ്മിന് നഷ്ടമായി. അന്ന് വിറ്റ വോട്ടിന്റെ പണം എ.കെ.ജി സെന്ററിലേക്കാണോ പോയത്? അതോ ധര്‍മ്മടത്തേക്കോ? ഈ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് വോട്ട് കുറഞ്ഞു. പാലക്കാട് 2500 വോട്ട് സി.പി.എമ്മിന് കുറഞ്ഞു.

വിജയിച്ച നേമത്ത് സി.പി.എമ്മിന് വോട്ട് കുറവാണ്. മഞ്ചേശ്വരത്ത് 3%വോട്ട് എല്‍.ഡി.എഫിന് കുറഞ്ഞു. കുണ്ടറയില്‍ എല്‍.ഡി.എഫിന് 20000വോട്ട് കുറഞ്ഞു. തൃപ്പൂണിത്തുറയില്‍ 10200ഓളം വോട്ടുകളാണ്? 2016നെ അപേക്ഷിച്ച്‌ സി.പി.എമ്മിന് കുറഞ്ഞതെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *