ഷൈജല ടീച്ചര്‍ക്കും മന്ത്രിസ്ഥാനമില്ല

തിരുവനന്തപുരം: കോവിഡ് പ്രതിരോധ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യമന്ത്രി കെ.കെ.ഷൈലജക്കും പുതിയ പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനമില്ല.നിലവിലെ എല്ലാ മന്ത്രിമാരെയും മാറ്റുകയെന്ന സി.പി.എം.തീരുമാനത്തിന്റെ ഭാഗമായാണിത്.കഴിഞ്ഞ മന്ത്രിസഭയിലെ മുഖ്യമന്ത്രി മാത്രം തുടര്‍ന്നാല്‍ മതിയെന്നതാണ് പാര്‍ട്ടി തീരുമാനം.കഴിഞ്ഞ സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്ന ഷൈലജ.അവര്‍ ഇത്തവണയും മന്ത്രിസഭയിലുണ്ടാകുമെന്ന് ഏറെകുറെ ഉറപ്പിച്ചിരിക്കെയാണ് പാര്‍ട്ടിയുടെ അപ്രതീക്ഷിത തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *