ദമ്മാം: അവധിക്ക് നാട്ടില്‍ പോയ അഭിഭാഷകയായ യുവതി നാട്ടില്‍ മരിച്ചു. ആലപ്പുഴ തിരുവമ്ബാടി സ്വദേശി സായി കൃഷ്ണയില്‍ അഡ്വ. എസ്. അര്‍ച്ചന (32) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 10 ദിവസങ്ങളായി ചികിത്സയിലായിരുന്നു. നേരത്തെ ഹൈക്കോടതിയില്‍ അഭിഭാഷക പ്രാക്ടീസ് ചെയ്‌തിരുന്ന ഇവര്‍ ബാങ്ക് ഓഫ് ബറോഡ ജീവനക്കാരിയായിരുന്നു. ശേഷം സൗദി അറേബ്യയിലെ അല്‍ഖോബാറില്‍ ഭര്‍ത്താവിനോടൊത്ത് താമസിക്കുമ്ബോഴും കേരളത്തിലെയും യു.എ.ഇ കമ്ബനികളുടെയും ലീഗല്‍ കണ്‍സള്‍ടന്റ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു.
നവോദയ അല്‍ഖോബാര്‍ കുടുബവേദി അംഗവും കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ ദമ്മാം ചാപ്റ്റര്‍ അധ്യാപികയുമായിരുന്നു. അല്‍ഖോബാറിലെ ജാക്കോബ്സ് കമ്ബനിയില്‍ എന്‍ജിനീയര്‍ ആയ സനല്‍ പിള്ളൈ ആണ് ഭര്‍ത്താവ്. പിതാവ്: സുഭാഷ് (റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍), മാതാവ്: ലളിത എസ്. പിള്ള (റിട്ടയേര്‍ഡ് പ്രൊഫസര്‍), സഹോദരന്‍: അരുണ്‍ (ടെക്‌നോപാര്‍ക്ക്).
