ശ്രീനഗര്‍ : പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്തെറിഞ്ഞ് അതിര്‍ത്തി സംരക്ഷണ സേന (ബിഎസ്‌എഫ്). നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ വെടിവെച്ച് വീഴ്ത്തി. സാമ്ബ ജില്ലയിലായിരുന്നു സംഭവം.പുലര്‍ച്ചെ അന്താരാഷ്ട്ര അതിര്‍ത്തിവഴിയായിരുന്നു ഇയാള്‍ കശ്മീരിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍പ്പെട്ട ബിഎസ്‌എഫ് വെടിയുതിര്‍ക്കുകയായിരുന്നു.
ഇയാളുടെ പരിക്കുകള്‍ ഗൗരവമുള്ളതല്ലെന്ന് ബിഎസ്‌എഫ് അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും ബിഎസ്‌എഫ് വ്യക്തമാക്കി. വെടിയുതിര്‍ക്കാന്‍ ആരംഭിച്ചതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരിക്കേറ്റു.
നിലത്തു വീണ ഇയാളെ ബിഎസ്‌എഫ് സംഘം സാമ്ബയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ നുഴഞ്ഞു കയറ്റ ശ്രമമാണ് സാമ്ബയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉണ്ടാകുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കി.
