കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെയും കേരളത്തില്‍ പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുക്കാത്തതില്‍ വിമര്‍ശനവുമായി ലീഗ് മുഖപത്രം ചന്ദ്രിക. പാര്‍ട്ടി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്റെ അനിശ്ചിതത്വം പാര്‍ട്ടിക്കും പ്രതിപക്ഷത്തിനും പ്രയോജനകരമല്ലെന്ന് “അനിശ്ചിതത്വത്തിന്റെ വില’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കുന്നത് ശരിയല്ല. കേരളത്തില്‍ പ്രതിപക്ഷത്തിന് മുന്നില്‍ ഇനിയുള്ളത് ഭഗീരഥശ്രമം. ജനങ്ങളിലേക്ക് കൂടുതലിറങ്ങി തിരിച്ചടിയെ അതിജീവിക്കണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് ദേശീയ നേതാവ് ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് പ്രതിപക്ഷ ധര്‍മമല്ല.
