മലപ്പുറത്ത്​ ഉള്‍പ്രദേശങ്ങളിലെ പരിശോധന ശക്​തമാക്കും -എസ്​.പി

മലപ്പുറം: മലപ്പുറം ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന്​ എസ്​.പി എസ്. സുജിത്ത്​. ഇതിനായി മൊബൈല്‍ സ്​ക്വാഡുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. നഗരപ്രദേശങ്ങളിലും പ്രധാന റോഡുകളിലും തിരക്ക്​ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്​ വിലയിരുത്തല്‍. അതേസമയം, ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ആള്‍ക്കൂട്ടമുണ്ടാവുന്നുണ്ടെന്ന്​ എസ്​.പി പറഞ്ഞു.

പല ഗ്രാമീണ പ്രദേശങ്ങളിലും ഉണ്ടാവുന്ന ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനാവും ഇനി പ്രധാന പരിഗണന. ഇതിനൊപ്പം ട്രിപ്പിള്‍ ലോക്​ഡൗണ്‍ എല്ലാ സ്ഥലങ്ങളിലും കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി. സംസ്ഥാനത്ത്​ ട്രിപ്പിള്‍ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല്​ ജില്ലകളില്‍ മൂന്നിലും അത്​ പിന്‍വലിച്ചിരുന്നു. എന്നാല്‍, മലപ്പുറത്ത്​ ട്രിപ്പിള്‍ ലോക്​ഡൗണ്‍ ഒഴിവാക്കിയിട്ടില്ല.

കേരളത്തിലെ മറ്റ്​ ജില്ലകളില്‍ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 25 ശതമാനത്തില്‍ താഴെയാണ്​. അതേസമയം, മലപ്പുറം ജില്ലയില്‍​ പോസിറ്റിവിറ്റി നിരക്ക്​ ഇപ്പോഴും ഉയര്‍ന്ന്​ നില്‍ക്കുകയാണ്​. ഇതാണ്​ നിയന്ത്രണങ്ങള്‍ തുടരുന്നതിനുള്ള കാരണം.

Leave a Reply

Your email address will not be published. Required fields are marked *