കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 1.53 കോടിയുടെ സ്വര്‍ണം കസ്റ്റംസും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു.

മലപ്പുറം സ്വദേശി നഷീദ് അലി, കോഴിക്കോട് വടകര സ്വദേശി അബ്ദുള്‍ ഷെരീഫ് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. ക്യാപ്‌സൂള്‍ രൂപത്തിലും കുഴമ്ബ് രൂപത്തിലുമാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച . 967 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ നരിക്കോട് സ്വദേശി ഉമ്മറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

അടുത്തിടെയായി വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമാകുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *