സഭക്ക് പുറത്ത് സ്പീക്കര്‍ രാഷ്ട്രീയം പറഞ്ഞാല്‍ മറുപടി പറയും -വി.ഡി. സതീശന്‍

തിരുവനന്തപുരം: നിയമസഭക്ക് പുറത്ത് സ്പീക്കര്‍ രാഷ്ട്രീയം പറഞ്ഞാല്‍ അതിന് മറുപടി പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സഭക്ക് പുറത്ത് രാഷ്ട്രീയം പറയുന്നമെന്ന സ്പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചു. അത്തരം പ്രസ്താവന കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമാണ്. സഭക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് സംഘര്‍ഷത്തിന് വഴിവെക്കും. നിയമസഭക്കുള്ളില്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ല. അത് സഭാ നടപടികള്‍ തടസപ്പെടാന്‍ ഇടയാക്കും. അതിനാല്‍ സഭക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് ഒഴിവാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ജനാധിപത്യത്തെ കൂടുതല്‍ ചാരുത നല്‍കുന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനം. പ്രതിപക്ഷ പ്രവര്‍ത്തനത്തിന് പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. സഭയുടെ നീതിപൂര്‍വമായ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുമെന്ന് പ്രത്യാശിക്കുന്നു. 10 വര്‍ഷത്തെ ഇന്ത്യന്‍ പാര്‍ലമെന്‍റിലെ പരിചയം സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

നിയമനിര്‍മാണത്തിലും മറ്റ് നടപടിക്രമങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരള നിയമസഭയുടെ നാഥനായി തെരഞ്ഞെടുത്തതില്‍ വലിയ പ്രാധാന്യമുണ്ട്. 1957 ഏപ്രില്‍ അഞ്ചിന് നിലവില്‍ വന്നത് മുതല്‍ സഭയുടെ ഉന്നതമായ പാരമ്ബര്യം ഉയര്‍ത്തിപിടിക്കുന്നതില്‍ കേരള നിയമസഭ മുന്നിട്ടു നില്‍ക്കുന്നു. എന്നാല്‍, 13ാം നിയമസഭയിലുണ്ടായ ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ വിസ്മരിക്കുന്നില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *