നി​യ​മ​സ​ഭ​യു​ടെ പൊ​തു ശ​ബ്ദ​മാ​കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് ക​ഴി​യ​ട്ടെ എ​ന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​ബി. രാ​ജേ​ഷി​ന് ആ​ശം​സ​യ​ര്‍​പ്പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​യ​മ​സ​ഭ​യു​ടെ പൊ​തു ശ​ബ്ദ​മാ​കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് ക​ഴി​യ​ട്ടെ എ​ന്നും അ​തി​നു​ള്ള സാ​ഹ​ച​ര്യം സ​ഭ​യി​ല്‍ ഒ​രു​ക്കാ​ന്‍ ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണെ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജേ​ഷ് അ​റി​വും അ​നു​ഭ​വ​സ​മ്ബ​ത്തും സ​മ​ന്വ​യി​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​ണ്. സ്പീക്കര്‍ സ്ഥാനത്ത് സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *