മധ്യപ്രദേശില്‍ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച 35കാരി അറസ്റ്റില്‍; പണം തട്ടാനും ശ്രമം

ഭോപാല്‍: മധ്യപ്രദേശില്‍ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 35കാരി അറസ്റ്റില്‍. രാജ്​ഗഡ്​ ജില്ലയിലാണ്​ സംഭവം. 16കാരനെ ഉപദ്രവിച്ചകേസില്‍ പോക്​സോ വകുപ്പ്​ ചുമത്തിയാണ്​ യുവതിക്കെതിരെ കേസെടുത്തത്​.

യുവതിയും 16കാരനും ഒരേ ഗ്രാമത്തിലാണ്​ താമസം. യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും 16കാരനെ​തിരെ വ്യാജ ബലാത്സം​ഗ കേസ്​ ചുമത്തുമെന്ന്​ ഭീഷണിപ്പെടുത്തിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൗമാരക്കാരനെതിരെ വ്യാജ പരാതി നല്‍കുമെന്നായിരുന്നു ഭീഷണി.

16കാരന്‍റെ കുടുംബം പണം നല്‍കാന്‍ വിസമ്മതിച്ചതോടെ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ഇവരുടെ കൃഷി ഭൂമിയിലെ പപ്പായ മരങ്ങള്‍ വെട്ടിനശിപ്പിക്കുകയും ചെയ്​തിരുന്നതായി രാജ്​ഗഡ്​ എസ്​.പി പ്രദീപ്​ ശര്‍മ പറഞ്ഞു. തുടര്‍ന്ന്​ 16കാരന്‍ ചൈല്‍ഡ്​ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. അവര്‍​ പൊലീസിനെ അറിയിക്കുകയും ചെയ്​തു.

സംഭവത്തിന്​ ശേഷം 16കാരന്‍ വിഷാദാവസ്​ഥയിലായിരുന്നു. ഭയംമൂലം ആരുമായും സംഭവത്തെക്കുറിച്ച്‌​ പങ്കുവെച്ചിരുന്നില്ല. യുവതി​യുടെ കുടുംബം സ്വന്തം കുടുംബത്തെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ്​ കുട്ടി കാര്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ചത്​. കുട്ടി ഇപ്പോഴും കൗണ്‍സലിങ്ങില്‍ തുടരുകയാണെന്നും ചൈല്‍ഡ്​ലൈന്‍ കൗണ്‍സലര്‍ മനീഷ്​ ഡാന്‍ങ്കി പറഞ്ഞു.

കൊള്ളക്കും നാശനഷ്​ടത്തിനുമെത​ിരെ യുവതി​യുടെ ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്​തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *