ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

മലപ്പുറം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന വില്‍പ്പനകള്‍ക്കും നിയന്ത്രണം ശക്തമാക്കി. ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമാണ് പ്രവര്‍ത്തനാനുമതി കൊടുത്തിരിക്കുന്നത്. ഹോട്ടലുകള്‍ ഹോം ഡെലിവറിക്ക് മാത്രമായി തുറക്കാം എന്ന് അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദനീയമായ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുവരെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുവരുത്തുകയും വേണം. അല്ലാത്ത പക്ഷം നടപടിയുണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങളിലെ പ്രവൃത്തികള്‍, പെട്രോള്‍ പമ്ബുകള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ ശുചീകരണം, ചരക്ക് ഗതാഗതം, ചരക്ക് കയറ്റിറക്ക്, അന്തര്‍ ജില്ല യാത്രാ (പാസ്,​സത്യവാങ്മൂലം സഹിതം), മരണാനന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവ ഒഴികെ യാതൊരു പ്രവൃത്തികള്‍ക്കും അനുമതി കൊടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *