തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തുവെന്നും 1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
കേസിന്റെ അന്വേഷണ പുരോഗതി സഭയില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇഡി കേരള പോലീസിനോട് ആവശ്യപ്പെട്ട രേഖകള്‍ ജൂണ്‍ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കൊടകര കേസില്‍ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തുവെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചു.
