കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് കൊടകര കുഴല്‍പ്പണക്കേസ്. ഇപ്പോളിതാ കേസിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.കേസിലെ പ്രതി ധര്മരാജന് സ്പിരിറ്റ് കടത്ത് കേസിലും പ്രതിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പന്നിയങ്കര, സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനുകളിലാണ് ധര്‍മരാജനെതിരെ കേസുകള്‍ ഉള്ളത്.മുന്‍പ് ധര്മരാജന് കേസില്‍ 70 ദിവസം ജയിലില്‍ കിടന്നിരുന്നു. നിലവില്‍ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് പുറത്തിറങ്ങിയറ്റത്ത ധര്മരാജന് ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു.
