കേരള തീരത്ത് നാളെ അര്‍ധരാത്രി മുതല്‍ മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഈ മാസം ഒന്‍പത് മുതല്‍ ജൂലൈ 31 വരെയാണ് ഇത്തവണത്തെ മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം.

ഈ കാലയളവില്‍ (52 ദിവസം) യന്ത്ര ബോട്ടുകളൊന്നും കടലില്‍ ഇറങ്ങാന്‍ പാടില്ല. ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കാരിയര്‍ വള്ളങ്ങള്‍ക്കും നിയന്ത്രണമുണ്ട്. അതേസമയം പരമ്ബരാഗത വള്ളങ്ങളില്‍ മീന്‍പിടിക്കുന്നവര്‍ക്ക് വിലക്കില്ല.

ഇതരസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്ബ് തന്നെ തീരം വിട്ട് പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *