രാജ്യത്തിന് ആശ്വാസത്തിന്‍റെ ദിനം, പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ ഇടിവ്,

​​​ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 2,123 പേര്‍ വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

64 ദിവസത്തിന് ശേഷമാണ് പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ എത്തുന്നത്. ഒരു ദിവസത്തിനിടെ 1,82,282 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,73,41,462 ആയി ഉയര്‍ന്നു. നിലവില്‍ 13,03,702 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇതുവരെ 3,51,309 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,61,98,726 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജൂണ്‍ ഏഴ് വരെ 36,82,07,596 സാമ്ബിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ സി എം ആര്‍) അറിയിച്ചു. ഇന്നലെ മാത്രം 18,73,485 സാമ്ബിളുകള്‍ പരിശോധിച്ചതായി ഐ സി എം ആര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *