കേന്ദ്രം മുന്നോട്ടുവെച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കും : വഴങ്ങി ട്വിറ്റര്‍

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ വഴങ്ങിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നയം അംഗീകരിക്കാമെന്നും ഇതിന് കൂടതല്‍ സമയം വേണമെന്നും ട്വിറ്റര്‍ അറിയിച്ചതായാണ് പി.ടി.ഐ റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ക്രിയാത്മക ചര്‍ച്ചകള്‍ തുടരുമെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.

ഐ.ടി ഭേദഗതി നിയമം നടപ്പിലാക്കാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി ട്വിറ്ററിന് നോട്ടിസ് അയച്ചിരുന്നു. ഐ.ടി.ഭേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കില്‍ ട്വിറ്ററിന്റെ ഇന്റര്‍ മീഡിയേറ്ററി അവകാശം പിന്‍വലിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇതിന് മറുപടിയായാണ് ട്വിറ്ററിന്റെ പുതിയ നിലപാട്.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐ.ടി നിയമം നടപ്പിലാക്കാന്‍ വാട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി മാര്‍ച്ച്‌ 25 അര്‍ധരാത്രിയാണ് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *