വായ്പാ തിരിച്ചടവിന് ഇളവ് വേണമെന്ന് പ്രതിപക്ഷം; കേന്ദ്രത്തിന് കത്തയച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: വായ്പ തിരിച്ചടവിന് മൂന്നുമാസമെങ്കിലും ഇളവ് വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വാഹന നികുതി റദ്ദാക്കുന്നത് പരിശോധിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു.

അതേസമയം വായ്പാ തിരിച്ചടവില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ജൂണ്‍ 30 ന് തീരുന്ന കാര്‍ഷിക വായ്പകള്‍ പലിശ സബ്‌സിഡിയോടെ പുതുക്കാമെന്നും പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *