മുട്ടില്‍ മരംമുറി കേസ്: മുന്‍ വനംമന്ത്രി കെ രാജുവിന് മരം കൊള്ളയെപറ്റി അറിയമായിരുന്നുവെന്ന് ആരോപണം

കല്‍പ്പറ്റ: സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി മുട്ടില്‍ മരംമുറിക്കേസില്‍ കൂടുതല്‍ ആരോപണങ്ങള്‍. മുന്‍ വനംമന്ത്രി കെ രാജുവിന് മരം കൊള്ളയെപറ്റി അറിയമായിരുന്നുവെന്ന് മുട്ടില്‍ മരംമുറികേസിലെ പ്രതി റോജി അഗസ്റ്റിന്‍റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നി.

താനടക്കമുള്ള മരവ്യാപാരികള്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. വനം മന്ത്രിയടക്കമുള്ള പ്രധാന നേതാക്കള്‍ക്കെല്ലാം സംഘടന പ്രതിനിധികള്‍ക്കൊപ്പം തിരുവനന്തപുരത്തെത്തി പരാതി നല്‍കിയെന്നും ബെന്നി പറഞ്ഞു. ടിബ്രര്‍ മര്‍ച്ചന‍്റ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് കൂടിയായ ബെന്നിക്ക് പിന്തുണയുമായി വയനാട്ടിലെ മരവ്യാപാരികളുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *