പത്തനംതിട്ട: നഗരസഭ അഞ്ചാം വാര്‍ഡില്‍ കാട്ടുപന്നികളുടെ ശല്യം വീണ്ടും അതിരൂക്ഷമാകുന്നു. വത്സല എന്ന വീട്ടമ്മയെ പന്നി ആക്രമിച്ചു. കൈക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് വീടിനു സമീപത്തുവച്ചാണ് കൂട്ടം തെറ്റിയെത്തിയ ഒറ്റയാന്‍ പന്നി ആക്രമിച്ചത്. രാത്രികാലങ്ങളില്‍ മാത്രമായിരുന്നു പന്നിയുടെ ശല്യമെങ്കില്‍ ഇപ്പോള്‍ പകല്‍ സമയങ്ങളിലും ഇവ കൂട്ടമായി എത്തുകയാണ് ഇവര്‍ക്ക് ഭീക്ഷണി ഉയര്‍ത്തുന്നത് . കൃഷികള്‍ നശിപ്പിക്കുന്നതായും പരാതിയുണ്ട്.കാട്ടുപന്നികളുടെ ആക്രമണത്തിന് ഉടനടി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
