സന്നിധാനം: മിഥുന മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. കൊറോണയുടെ പശ്ചാതലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. നട തുറക്കുന്ന ദിവസമായ ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല.
ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. നാളെയാണ് മിഥുനം ഒന്ന് നാളെ മുതല്‍ പതിവ് പൂജകള്‍ മാത്രം നടക്കും. മിഥുനമാസ പൂജ പൂര്‍ത്തിയാക്കി 19 ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.
കര്‍ക്കിടക മാസ പൂജകള്‍ക്കായി ജുലൈ 16ന് തുറക്കുന്ന നട ജൂലൈ 21 ന് അടയ്ക്കും.
