ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗത്തിന്‍െറ ആഘാതം കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച 70,421 പുതിയ കോവിഡ് കേസുകളും 3,921 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ദൈനംദിന കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് തിങ്കാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മുന്നില്‍ തമിഴ്നാടാണ്, 14,106. കേരളം (11,584), മഹാരാഷ്ട്ര (10,442) എന്നിങ്ങനെ തൊട്ടുപിറകിലുണ്ട്. രാജ്യത്ത് ഇതുവരെ 2,95,10,410 കേസുകളും 3,74,305 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ദൈനംദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരാഴ്ചയായി അഞ്ച് ശതമാനത്തിന് താഴെയാണ്. തിങ്കളാഴ്ച 4.71 ശതമാനമാണ്. കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്.
