കോപ അമേരിക്കയില്‍ ബ്രസീലിന് വിജയത്തുടക്കം

സാവോപോളോ: മുന്‍ ചാമ്ബ്യന്മാര്‍ക്ക് കോപ അമേരിക്കയില്‍ വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീലിന്റെ ജയം. പിഎസ്ജി ക്യാപ്റ്റന്‍ മാര്‍ക്വിനോസിലൂടെ (23) ബ്രസീല്‍ ആദ്യ ഗോള്‍ നേടി. 64ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മര്‍ ബ്രസീലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബ്രസീലിനായി മൂന്നാം ഗോള്‍ നേടിയത് ബാര്‍ബോസയായിരുന്നു(89). നെയ്മറായിരുന്നു മൂന്നാം ഗോളിന് വഴിയൊരുക്കിയത്.

മത്സരത്തില്‍ കൂടുതല്‍ തവണ വെനസ്വേലയുടെ ഗോള്‍ പോസ്റ്റിലേക്ക് ബ്രസീല്‍ താരങ്ങള്‍ ഷോട്ടുകള്‍ പായിച്ചെങ്കിലും മാര്‍ക്വിനോസിയുടെ ഗോള്‍ മാത്രമേ ലക്ഷ്യത്തിലെത്തിയുള്ളൂ. നെയ്മര്‍ ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തി. കൂടാതെ വെനസ്വേലയുടെ പ്രതിരോധ നിര ബ്രസീല്‍ കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്നും തടയുകയും ചെയ്തു.

കോപയിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ വിജയത്തോടെ തുടങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇക്വഡോറിനെ ഏകപക്ഷീകമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കൊളംബിയയുടെ ജയം. എഡ്വിന്‍ കാര്‍ഡോണയുടെ(42) ഗോളിലാണ് കൊളംബിയ വിജയം സ്വന്തമാക്കിയത്. ജയത്തോടെ നിര്‍ണായകമായ മൂന്ന് പോയിന്റും കൊളംബിയ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *