സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന്റെ വില 200 രൂപ കുറഞ്ഞ് 36,400 രൂപയിലെത്തി.ഇതോടെ ജൂണിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില ഇപ്പോള്‍. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനം കുറഞ്ഞ് 1,854.58 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

ഈയാഴ്ച അവസാനം യുഎസ് ഫെഡ് റിസര്‍വിന്റെ പോളിസി പ്രഖ്യാപനം വരാനുള്ളതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതും വിലയെ സ്വാധീനിച്ചു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 20 കാരറ്റ് 10 ഗ്രാമിന് 0.61ശതമാനം കുറഞ്ഞ് 48,588 രൂപ നിലവാരത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *