ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിര്‍ത്തണമെന്ന അഭിപ്രായം താന്‍ പറഞ്ഞതായി ഒരു വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
വി.ഡി സതീശന്റെ പ്രസ്താവന:
ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിര്‍ത്തണമെന്ന അഭിപ്രായം ഞാന്‍ പറഞ്ഞതായി ഒരു വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്.
ഇക്കാര്യത്തെ സംബന്ധിച്ച് യു ഡി എഫിലെ എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായമാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലും ഞങ്ങളെല്ലാം ഒരേ അഭിപ്രായമാണ് പറഞ്ഞത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതാണ്.
