സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. രണ്ടുദിവസങ്ങള്‍ക്ക് ശേഷം പവന്റെ വില ബുധനാഴ്ച 120 രൂപ കുറഞ്ഞ് 36,280 രൂപയിലെത്തി. 4535 രൂപയാണ് ഒരു ഗ്രാമിന്. കഴിഞ്ഞ ദിവസം പവന് 36,400 രൂപയായിരുന്നു വില.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം താഴ്ന്ന് 1,855.12 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 0.11ശതമാനം ഉയര്‍ന്ന് 48,476 രൂപയായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്.
