വയനാട്ടിലെ മൊബൈല്‍ നെറ്റ്​വര്‍ക്​ പ്രതിസന്ധി: രാഹുല്‍ കേന്ദ്രമന്ത്രിക്ക്​ കത്തയച്ചു

കല്‍പറ്റ: വയനാട് പാര്‍ലമെന്‍റ്​ മണ്ഡലത്തിലെ മലയോര മേഖലയിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക്‌ പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്ര വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദിന്​ രാഹുല്‍ ഗാന്ധി എം.പി കത്തയച്ചു. പ്രശ്​നം പരിഹരിക്കുന്നതിന്‌ അടിയന്തിരമായി ഇടപെടണമെന്ന്​ കത്തിലൂടെ രാഹുല്‍ ആവശ്യപ്പെട്ടു.

മൊബൈല്‍ നെറ്റ്​വര്‍ക്കി​െന്‍റ അപര്യാപ്​ത മൂലം പാര്‍ലമെന്‍റ്​ മണ്ഡലത്തിലെ വനാതിര്‍ത്തി മേഖലയിലെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക്​ ഓണ്‍ലൈന്‍ പഠനത്തിന്​ തടസ്സം നേരിടുന്നുണ്ട്​. ഇന്‍റര്‍ നെറ്റ്​ കവറേജി​െന്‍റ അപര്യാപ്​തതമൂലം ഗോത്ര വിദ്യാര്‍ഥികളക്കമുള്ളവര്‍ക്ക്​ നെറ്റ്​വര്‍കിനായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഇന്‍റര്‍നെറ്റ്​ അഭാവം മൂലം ഓണ്‍ലൈന്‍ പഠനം മുടങ്ങുന്നത്​ വിദ്യാര്‍ഥികളെ സാരമായി ബാധിക്കും. അതു​കൊണ്ടുതന്നെ മൊബൈല്‍ നെറ്റ്​വര്‍ക്​, ഇന്‍റര്‍ നെറ്റ്​ സംവിധാനങ്ങള്‍ ഏ​ര്‍പ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന്​ രാഹുല്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *