അംഗുല്‍: ഒഡിഷയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാനെത്തിയ ധാബ ഉടമയുടെ മകന്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡോക്ടറുടേയും സഹോദരന്‍റേയും പരാതിയുടെ അടിസ്ഥാനത്തില്‍ ധാബ ഉടമയുടെ മകന്‍ സുകാന്ത ബെഹേര (35)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ചന്ദിപദ പ്രദേശത്തെ വീട്ടില്‍ രാത്രി 11 മണിയോടെയാണ് സുകാന്ത ബെഹേര എത്തിയത്. ഡോക്ടറുടെ സഹോദരനായിരുന്നു ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. വീട്ടിലെത്തിയ ബെഹേര ഡോക്ടര്‍ ഒറ്റക്കാണെന്നുകണ്ട് ആക്രമിക്കുയായിരുന്നു.
സമീപത്തെ ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടറാണ് യുവതി. സഹോദരനോടൊപ്പം ഔദ്യോഗിക വസതിയിലായിരുന്നു താമസിച്ചിരുന്നത്. സംഭവം നടക്കുമ്ബോള്‍ ഡോക്ടര്‍ വീട്ടില്‍ ഒറ്റക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ബെഹേരയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
