അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ലീഗ് സെക്രട്ടറി കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യംചെയ്യും. ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യുന്നത്. പണത്തിന്റെ സോഴ്‌സായി ഷാജി സമര്‍പ്പിച്ച കൗണ്ടര്‍ഫോയിലുകളില്‍ ചിലത് വ്യാജമാണോയെന്ന സംശയവും വിജിലന്‍സിനുണ്ട്.
മണ്ഡലം കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്ന് കെ എം ഷാജി മൊഴി നല്‍കിയിരുന്നു. മിനിറ്റ്‌സ് തെളിവായി നല്‍കുകയും ചെയ്തു. പണം പിരിച്ച രസീതിന്റെകൌണ്ടര്‍ ഫോയിലുകളും നല്‍കി. പക്ഷേ ഇത് പണം പിരിച്ച ശേഷം വ്യാജമായി ഉണ്ടാക്കിയതാണോ എന്ന സംശയം വിജിലന്‍സിനുണ്ട്.
കോവിഡ് സാഹചര്യത്തില്‍ അന്വേഷണം മന്ദഗതിയിലായിരുന്നു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചു. വീണ്ടും അന്വേഷണം പുനരാരംഭിക്കുകയാണ്. പാര്‍ട്ടിക്കകത്തെ ചിലര്‍ തനിക്കെതിരെ നീക്കം നടത്തുന്നുവെന്ന പരോക്ഷ പ്രതികരണം മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ കെ എം ഷാജി നടത്തുകയുണ്ടായി.
