നെഹ്‌റു യുവകേന്ദ്ര വോളണ്ടിയര്‍ സംസ്ഥാനതല പരിശീലനം തൃക്കാക്കരയില്‍

കൊച്ചി: നെഹ്‌റു യുവകേന്ദ്ര വോളണ്ടിയര്‍മാരായി കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങള്‍ക്കുള്ള സംസ്ഥാനതല പരിശീലന ക്യാമ്പ് തൃക്കാക്കര ഗവ.യൂത്ത് ഹോസ്റ്റലില്‍ ആരംഭിച്ചു. സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ്കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര കോഓര്‍ഡിനേറ്റര്‍ ജെയിന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.ആര്‍. നീലകണ്ഠന്‍, ഡോ. ലീലാമ്മ ജോസ്, അഡ്വ. ടി.ജെ. ഇഗ്‌നെഷ്യസ്, കബീര്‍.ബി.ഹാരുണ്‍, എം. സദാചാരവേല്‍, ഡോ. വി.വി. ഔസേപ്പ്, ഒ. നന്ദകുമാര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *