പട്ടികജാതിക്കാര്‍ക്ക് പശുക്കളെ വാങ്ങുന്നതിന് ധനസഹായം

കൊച്ചി: ക്ഷീരവികസന വകുപ്പ് 201516 വര്‍ഷത്തെ എസ്.സി.എ എസ്.സി.പി പദ്ധതി പ്രകാരം ഒരു കറവപശു, ചനയുള്ള കിടാരി എന്നിവയും കാലിത്തൊഴുത്തും ഉള്‍പ്പെട്ട ഡയറി യൂണിറ്റ് ആരംഭിക്കുന്നതിന് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്നവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31ന് വൈകിട്ട് അഞ്ചിനകം അതത് ക്ഷീരവികസന ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് ജില്ല ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *