ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ലക്ഷദ്വീപിലെ കരട് നിയമങ്ങള്‍ക്കെതിരെയുള്ള മുഹമ്മദ് ഫൈസല്‍ എം പി യുടെ ഹര്‍ജിയെ എതിര്‍ത്ത് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍
എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കരട് നിയമം കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്‍്റെ ആവശ്യം.

കരട് നിയമത്തില്‍ അഭിപ്രായം അറിയിയ്ക്കാന്‍ സമയം അനുവദിച്ചിരുന്നു.എന്നാല്‍ അവസരം വിനിയോഗിക്കാന്‍ തയ്യാറാകാതെ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇത് കോടതി നടപടികളുടെ ദുരുപയോഗമാണെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി നിലപാട് നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *