കൊല്‍ക്കത്ത: മമത ബാനര്‍ജി നല്‍കിയ തെരഞ്ഞെടുപ്പ് കേസില്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായ സുവേന്ദു അധികാരിക്ക് നോട്ടീസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് രേഖകള്‍, ഡിവൈസുകള്‍, വിഡിയോ റെക്കോര്‍ഡ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് കമീഷനും റിേട്ടണിങ് ഓഫീസര്‍ക്കും ഉത്തരവിന്‍റെ പകര്‍പ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വി.വി.പാറ്റ് സ്ലിപ്പുകളും വോട്ടിങ് മിഷ്യനും സൂക്ഷിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സാധാരണയായി ആറ് മാസത്തേക്കാണ് സൂക്ഷിക്കുക. ഇത് നീട്ടണമെന്നായിരുന്നു മമതയുടെ അഭിഭാഷകന്‍റെ ആവശ്യം.
