രജനീകാന്തിന്റെ രണ്ടാമത്തെ മകളും വിവാഹ മോചനത്തിലേക്ക്

ചെന്നൈ: സംവിധായികയും സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രണ്ടാമത്തെ മകളുമായ സൗന്ദര്യ രജനീകാന്ത് തന്റെ വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ചു. കുറച്ചുകാലമായി സാമൂഹ്യ മാധ്യമങ്ങളില്‍ നടന്ന വാര്‍ത്ത സത്യമാണെന്നാണ് ഇവര്‍ ഉറപ്പിച്ചത്. താനും ഭര്‍ത്താവ് അശ്വിന്‍ കുമാറും ഒരു വര്‍ഷത്തിലേറെയായി പിരിഞ്ഞു ജീവിക്കുകയാണെന്നും വിവാഹമോചന ചര്‍ച്ച പുരോഗമിക്കുകയാണെന്നും സൗന്ദര്യ വെളിപ്പെടുത്തി. ചെന്നൈയിലെ കുടുംബ കോടതിയില്‍ ഇരുവരും വിവാഹമോചനത്തിന് ജോയിന്റ് സ്യൂട്ട് ഫയല്‍ ചെയ്തതായാണ് അറിയുന്നത്. 2010ല്‍ വിവാഹിതരായ ഇവര്‍ക്ക് ഒരു വയസുള്ള മകനുണ്ട്. ഗ്രാഫിക് ഡിസൈനറായി സിനിമാ ജീവിതം തുടങ്ങിയ സൗന്ദര്യ രജനീകാന്തിനെ നായകനാക്കി കൊച്ചടയാന്‍ സിനിമ സംവിധാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *