മദ്യലഹരിയില്‍ വിദ്യാര്‍ഥി ആഡംബരകാര്‍ ഇടിപ്പിച്ചത് 12 ഓട്ടോറിക്ഷകളില്‍

ചെന്നൈ: വിദ്യാര്‍ഥി ഓടിച്ച ആഡംബര കാര്‍ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. അറുമുഖമാണ് മരിച്ചത്. 12 ഓട്ടോ റിക്ഷകള്‍ തകര്‍ന്നു. ചെന്നൈ കത്തീഡ്രല്‍ റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോകളിലേക്ക് വിദ്യാര്‍ഥി ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ച് കയറുകയായിരുന്നു. കാറും ഓട്ടോകളും പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മൂന്നോളം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് നിയമ വിദ്യാര്‍ഥി വികാസ് വിജയാനന്ദ്(22) അറസ്റ്റിലായി. ഇയാള്‍ മദ്യപിച്ചിരുന്നതായാണ് സൂചന. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *