പയ്യന്നൂര്‍:വെല്ലുവിളി നിറഞ്ഞ പുതിയ കാലത്ത് മത പണ്ഡിതന്മാര്‍ കൂടുതല്‍ ജാഗ്രത കാണിക്കല്‍ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.പയ്യന്നൂര്‍ ജാമിഅ അസ്ഹരിയ്യ അറബിക് കോളേജിന്റെ പത്തൊല്‍പതാം വാര്‍ഷിക-ഏഴാം സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്്‌ല്യാര്‍ അധ്യക്ഷനായി. സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. പി.കെ അബൂബക്കര്‍ ഫൈസി, സയ്യിദ് സഫുവാന്‍ തങ്ങള്‍, എസ്.കെ.പി അബ്ദുല്‍ ഖാദര്‍ ഹാജി, ശമീര്‍ വാഫി കരുവാരക്കുണ്ട്, സയ്യിദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി പട്ടാമ്പി, സയ്യിദ് അബ്ദുല്‍ ഖാദര്‍ തങ്ങള്‍ ഫൈസി, സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍, കെ.ടി സഹദുല്ല, യു.എം.മഹമൂദ് സഅദി, ഷഹീല്‍ ബാഖവി , ഹാജി ഉസ്മാന്‍ മൗലവി,കെ.ജമാല്‍,ഗ്രെയ്‌സ് സെയിദ്,എസ്.വി. മുസ്തഫ ഹാജി, എം.കെ ബഷീര്‍, നാസര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
