പിണറായി വിജയന് 77-ാം പിറന്നാള്‍; ജന്മ ദിനത്തില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കില്‍ മുഖ്യമന്ത്രി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് 77-ാം ജന്മദിനം. ജന്മ ദിനത്തില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി.

ഞായറാഴ്ച കൊച്ചിയിലെത്തിയ മുഖ്യമന്ത്രി 27 വരെ പ്രചാരണം നയിച്ച്‌ രംഗത്തുണ്ടാകും. സാധാരണ പിണറായി വിജയന്‍ തന്റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആറ് വര്‍ഷം മുമ്ബ് ഒന്നാം പിണറായി സര്‍കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്നാണ് തന്റെ യഥാര്‍ഥ ജന്മദിനം 1945 മേയ് 24നാണെന്ന് പിണറായി വെളിപ്പെടുത്തിയത്. ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്റെ നിറവില്‍ 15-ാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസമായിരുന്നു പിണറായിയുടെ 76-ാം പിറന്നാളെന്നതും ശ്രദ്ധേയമായിരുന്നു. ഔദ്യോഗിക രേഖകളില്‍ മാര്‍ച് 21 ആണ് ജന്മദിനമായി രേഖപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കെ എസ്‌എഫ്‌ഐയുടെ പൂര്‍വീക സംഘടനയായ കെഎസ്‌എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. 1970ല്‍ 26-ാം വയസില്‍ കൂത്തുപറമ്ബില്‍ നിന്ന് ജയിച്ച്‌ നിയമസഭാ അംഗമായി. 2016ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച്‌ 14-ാമത് മുഖ്യമന്ത്രിയായി. 2021ല്‍ സി രഘുനാഥിനെ തോല്‍പിച്ച്‌ തുടര്‍ ഭരണം നിലനിര്‍ത്തി.

അതേസമയം, പിണറായിയുടെ 77-ാം പിറന്നാള്‍ സിപിഎം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *