എയര്‍ ഇന്ത്യ സൗജന്യമായി മ്യതദേഹങ്ങള്‍ നാട്ടിലെത്തിക്കണം -കെ.കെ. ശൈലജ ടീചര്‍

സലാല: വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ എക്സ് പ്ര സ്സ് ഏര്‍പ്പെടുത്തിയിരുന്ന സൗജന്യം നിര്‍ത്തലാക്കിയിരിക്കുകയാണ്.

ഈ തീരുമാനം പിന്‍വലിച്ച്‌ മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സൗജന്യം പുന:സ്ഥാപിക്കണമെന്ന് മുന്‍ ആരോഗ്യ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.എല്‍.എയുമായ കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കൈരളി സലാല ജനറല്‍ സമ്മേളനത്തോടനുബന്ധിച്ച്‌ ‘നവകേരളവും, രണ്ടാം പിണറായി സര്‍ക്കാരും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സുസ്ഥിര വികസനത്തിലൂടെ മാത്രമെ കേരളത്തിന്റെ സമൂലമാറ്റം സാധ്യമാവുകയുള്ളൂ. മുടങ്ങിക്കിടന്ന നിരവധി അടിസ്ഥാന വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്നതായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെങ്കില്‍ ഭാവി തലമുറക്ക് കേരളത്തില്‍തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വന്‍കിട പദ്ധതികള്‍ കൊണ്ട് വരാനും അതിന് പിന്‍ബലമേകാന്‍ കെ റെയില്‍ പോലുള്ള യാത്രാ സംവിധാനം സാധ്യമാക്കുക എന്നതാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

വുമണ്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കൈരളി സലാല പ്രസിഡന്‍റ് കെ.എ. റഹിം അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പവിത്രന്‍ കാരായി സ്വാഗതവും സിജോയി നന്ദിയും പറഞ്ഞു. ലോക കേരളസഭാഗം എ. കെ. പവിത്രന്‍, അംബുജാക്ഷന്‍ എന്നിവര്‍ സംബന്ധിച്ചു. തിങ്ങി നിറഞ്ഞ വുമണ്‍സ് ഹാളില്‍ നൂറുകണക്കിനാളുകളാണ് ടീച്ചറുടെ പ്രഭാഷണം ശ്രവിക്കാന്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *