വലിയ ഡെക്കറേഷന്‍ വേണ്ട; തൃക്കാക്കരയുടെ രാഷ്ട്രീയ ചരിത്രം പങ്കുവെച്ച്‌ വി.ശിവന്‍കുട്ടി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വലിയ പരാജയമുണ്ടായതിന് പിന്നാലെ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പങ്കുവെച്ച്‌ വി.ശിവന്‍കുട്ടി.

വലിയ ഡെക്കറേഷന്‍ വേണ്ടെന്ന ക്യാപ്ഷനോടെയാണ് ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

രൂപം കൊണ്ടപ്പോള്‍ മുതല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ചരിത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തൃക്കാക്കരയ്ക്ക് ഉള്ളത്. ഇത്തവണയും അതില്‍ മാറ്റമുണ്ടായില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ പിന്തുണച്ച ഏവര്‍ക്കും നന്ദി പറയുകയാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് യു.ഡി.എഫ് കുറിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമതോമസ് 23,000ത്തിലധികം വോട്ടിന്റെ ലീഡാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *