ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. അരാംഗം ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ചു ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗ്രാമം സൈന്യം വളഞ്ഞിട്ടുണ്ട്. ജനവാസ മേഖലയായതിനാല്‍ ഇവരെ ഒഴിപ്പിച്ച് പ്രത്യാക്രമണം നടത്താനാണ് സൈന്യത്തിന്റെ തീരുമാനം.
