പാക് ഭീകരരാജ്യം; യു എന്‍ പൊതുസഭയില്‍ തിരിച്ചടിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: യു എന്‍ പൊതു സഭയില്‍ കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയ പാകിസ്ഥാന് തിരിച്ചടി നല്കി മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്‍ ഭീകരരാജ്യമാണെന്നും തീവ്രവാദത്തെ ഈ രാജ്യം പ്രോത്സാഹിപ്പിക്കുകയുമാണെന്നാണ് ഇന്ത്യന്‍ പ്രതിനിധി ഈനം ഗംഭീര്‍ പറഞ്ഞത്. ഐക്യ രാഷ്ട്രസഭ ഭീകരരായി പ്രഖ്യാപിച്ചവര്‍ പോലും പാകിസ്ഥാന്‍ തെരുവിലൂടെ സ്വതന്ത്രരായി നടക്കുകയാണ്. കശ്മീരില്‍ മനുഷ്യാവകാശ ധ്വംസനം നടക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞതിന് മണിക്കൂറുകള്‍ക്കകമാണ് ഇന്ത്യന്‍ തിരിച്ചടി. ഹിസ് ബുള് തീവ്രവാദി ബുര്‍ഹാന്‍ വാനിയെ നവാസ് ഷെരീഫ് പ്രകീര്‍ത്തിച്ചതിനെയും ഇന്ത്യ വിമര്‍ശിച്ചു. ഭീകരവാദത്തില്‍ നിന്ന് കശ്മീരിനെ സംരക്ഷിക്കാനാവുമെന്നും ഭീകരവാദം വെച്ചുപൊറുപ്പിക്കില്ലെന്നും യു എന്‍ പൊതുസഭയില്‍ ഇന്ത്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *