പ്രവാചകനെതിരേ പരാമര്‍ശം; നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പോലീസ് നോട്ടീസയച്ചു

പ്രവാചകനെതിരേ പരാമര്‍ശം നടത്തിയ കേസില്‍ ചോദ്യംചെയ്യുന്നതിന് 25-ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മുന്‍ ദേശീയവക്താവ് നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പൈഥുനി പോലീസ് നോട്ടീസയച്ചു.

രാവിലെ 11-ന് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യം.

വിവാദ പരാമര്‍ശമുണ്ടായ ചര്‍ച്ചയുടെ വീഡിയോക്ലിപ്പ് ഹാജരാക്കാന്‍ സ്വകാര്യ ചാനലിനോടും പോലീസ് ആവശ്യപ്പെട്ടു. ഇതേ സംഭവത്തില്‍ നേരത്തെ മുംബ്രയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ജൂണ്‍ 22-ന് ഹാജരായി മൊഴിനല്‍കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *