ബി.ജെ.പി വാഗ്ദാനങ്ങള്‍ നല്‍കി; പാലിച്ചില്ല

ചേര്‍ത്തല: ബി.ജെ.പി വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ ബി.ഡി.ജെ.എസിന് കടുത്ത നിരാശയുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പലതും നല്‍കാമെന്ന് പറഞ്ഞെങ്കിലും ഒരു കടുകുമണി പോലും കിട്ടിയില്ല. കേന്ദ്രസര്‍വകലാശാലക്ക് ഗുരുദേവന്റെ പേര് നല്‍കാമെന്ന ഉറപ്പ് പാലിക്കാത്തതില്‍ നിരാശയുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

വാഗ്ദാനങ്ങള്‍ നല്‍കി ബി.ഡി.ജെ.എസിനെ മോഹിപ്പിക്കുകയായിരുന്നു. ഒന്നും ലഭിക്കാത്തതില്‍ പാര്‍ട്ടി അണികള്‍ക്ക് ദുഃഖമുണ്ട്. ബി.ജെ.പിയിലെ ഗ്രൂപ്പിസമാകാം ഇതിന് കാരണമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

അതേസമയം, സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമായി ഭിന്നതയില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ബി.ജെ.പി ബന്ധം വിലയിരുത്താന്‍ ബി.ഡി.ജെ.എസ് കേന്ദ്രകമ്മിറ്റിയോഗം ഇന്ന് ചേരുന്നുണ്ട്. തിങ്കളാഴ്ച ചേരുന്ന എന്‍.ഡി.എ യോഗത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങളെ കുറിച്ച് അന്തിമ തീരുമാനം എടുക്കാനാണിത്

Leave a Reply

Your email address will not be published. Required fields are marked *