മുംബൈ: സൈനികവേഷത്തിലെത്തിയ ആയുധധാരികളെ മുംബൈയിലെ നാവികസേനാ ആസ്ഥാനത്തിനു സമീപം കണ്ടെത്തിയെന്ന വിവരത്തെത്തുടര്‍ന്നു മുംബൈ നഗരത്തിലും തീരപ്രദേശത്തും ഏര്‍പ്പെടുത്തിയ അതീവജാഗ്രത തുടരുന്നു. റായ്ഗഡ് ജില്ലയിലെ ഉറാനില്‍ നാവിക ആസ്ഥാനത്തിനു സമീപം സംശയാസ്പദ സാഹചര്യത്തില്‍ അഞ്ച് പേരെ കണ്ടെത്തിയെന്ന് വിദ്യാര്‍ഥികളും അധ്യാപകരുമാണ് പോലീസിനെ അറിയിച്ചത്. സംഘത്തിലുള്ളവരുടെ രേഖാചിത്രം വിദ്യാര്‍ഥികള്‍ പറഞ്ഞതനുസരിച്ച് തയാറാക്കി അന്വേഷണ സംഘം പുറത്തുവിട്ടു.
പോലീസും വിവിധസുരക്ഷാ ഏജന്‍സികളും അതീവസുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംശയാസ്പദമായി കണ്ടെത്തിയ സംഘത്തിന്റെ കൈവശം ആയുധങ്ങളും ബാഗുകളും ഉണ്ടായിരുന്നുവെന്ന് ഉറാന്‍ എഡ്യുക്കേഷന്‍ സ്‌കൂളിലെ കുട്ടികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. പഠാണി സ്യൂട്ടും സൈനികവേഷവുമണിഞ്ഞവരുണ്ടായിരുന്നു
