പന്ത്രണ്ടു വയസുകാരിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍

കോട്ടയം: മുണ്ടക്കയത്ത് പന്ത്രണ്ടു വയസുകാരിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. കൊടുകുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.ചെവ്വാഴ്ച വേലനിലം ജംഗ്ഷനിലെ തൊമ്മന്‍ റോഡിലായിരുന്നു സംഭവം.

സ്വകാര്യ മൊബൈല്‍ കമ്ബനിയുടെ ടെക്‌നീഷ്യനാണ് സുനീഷ്. ഇയാള്‍ സമീപത്തെ ടവറിന് സമീപത്ത് പോയി മടങ്ങി വരുമ്ബോഴാണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്.

കടയില്‍ നിന്ന് മടങ്ങി വരുകയായിരുന്ന കുട്ടിയെ കണ്ടതോടെ പ്രതി ബൈക്കില്‍ നിന്ന് ഇറങ്ങി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ എത്തിയപ്പോഴേക്കും സുനീഷ് രക്ഷപ്പെട്ടുകയായിരുന്നു . വാഹന നമ്ബര്‍ ഉള്‍പ്പെടെ മുണ്ടക്കയം പൊലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *