തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി.കെ ബഷീര്‍ എം.എല്‍.എ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ എം.എം മണി എം.എല്‍.എക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന് എന്നാണ് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചത്.
‘കറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി, പര്‍ദ്ദ കണ്ടാലും പേടി.. നാളെ സംസ്ഥാന കമ്മിറ്റിയില്‍ പോവുമ്ബോള്‍ എം.എം മണിയെ കണ്ടാല്‍ എന്തായിരിക്കും സ്ഥിതി? കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ’. എന്നാണ് ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ പറഞ്ഞത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കുമ്ബോഴായിരുന്നു ബഷീറിന്റെ പരിഹാസം.
വയനാട്ടിലെ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് ഏറനാട് എം.എല്‍.എയുടെ വിവാദ പരാമര്‍ശം നടത്തിയത്. നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച പി.കെ ബഷീറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.
