പന്തളം കൊട്ടാരം വലിയരാജാ രേവതിനാള്‍ പി.രാമവര്‍മ്മ രാജാ അന്തരിച്ചു

പത്തനംതിട്ട: പന്തളം കൊട്ടാരം വലിയരാജാ രേവതിനാള്‍ പി.രാമവര്‍മ്മ രാജാ അന്തരിച്ചു.103 വയസായിരുന്നു.കരുവേലി ഇല്ലത്ത് ദേവദത്തന്‍ നമ്ബൂതിരിയുടേയും പന്തളം ലക്ഷ്മിവിലാസം കൊട്ടാരത്തില്‍ മംഗള തമ്ബുരാട്ടിയുടേയും മകനായി 1919ലാണ് ജനനം.വാര്‍ദ്ധക്യകാല ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ചുനാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം.

പരേതയായ രുഗ്മിണി തമ്ബുരാട്ടിയാണ് (ഹരിപ്പാട് അനന്തപുരം കൊട്ടാരം) ഭാര്യ.

2002 മേയ് 4ന് അന്ന് പന്തളം വലിയരാജയായിരുന്ന പുണര്‍തം നാള്‍ രവിവര്‍മ്മ രാജയുടെ മരണത്തെ തുടര്‍ന്നാണ് രാമവര്‍മ്മ രാജാ പന്തളം കൊട്ടാരത്തിലെ വലിയ രാജയായത്.ഡോ.എസ്.ആര്‍ വര്‍മ്മ,എ.ആര്‍.വര്‍മ്മ,ശശി വര്‍മ്മ (എസ്.ആര്‍ വര്‍മ്മ ആന്റ് കമ്ബനി,മുംബയ്),രമ തമ്ബുരാന്‍ എന്നിവരാണ് മക്കള്‍. സുധ തമ്ബുരാന്‍,ഇന്ദിര തമ്ബുരാന്‍,രഞ്ജന,കൃഷ്ണകുമാര്‍ എന്നിവര്‍ മരുമക്കള്‍. സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെ ഹരിപ്പാട് അനന്തപുരം കൊട്ടാരവളപ്പില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *