മലപ്പുറം: സ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം സ്വദേശി പിടിയില്‍.
മലപ്പുറം തലക്കടത്തൂര്‍ സ്വദേശി കുന്നത്ത് പറമ്ബില്‍ മുസ്തഫ(59) ആണ് അറസ്റ്റിലായത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവസ്തുക്കളായ ഹാന്‍സും കഞ്ചാവും ബീഡിയും നല്‍കി സൗഹൃദമുണ്ടാക്കും. തുടര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കും. ഇതാണ് പതിവ്.
ആദ്യം കുട്ടികള്‍ക്ക് സൗജന്യമായി ലഹരി വസ്തുക്കളായ ഹാന്‍സ്, കഞ്ചാവ് ബീഡി എന്നിവ നല്‍കി സൗഹൃദം സ്ഥാപിക്കും. പിന്നീട് ലഹരി മരുന്നിന് വേണ്ടി വീണ്ടും കുട്ടികള്‍ എത്തുമ്ബോഴാണ് ഇയാള്‍ പീഡനത്തിനിരയാക്കുന്നത്.
കുട്ടികളുടെ വീട്ടുകാര്‍ ബാഗ് പരിശോധിച്ചപ്പോള്‍ ഹാന്‍സും ബീഡിയും കണ്ടെടുത്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തില്‍ നിരവധി കുട്ടികള്‍ ഇയാളുടെ ചതിക്കുഴിയില്‍ വീണിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
