ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് ഓഫിസ് ആക്രമണത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി.
ഇക്കാര്യത്തില്‍ ജനഹിതം പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തും രാഹുല്‍ ഗാന്ധി പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം, ഓഫീസ് ആക്രമണത്തെ സംബന്ധിച്ച് രാഹുല്‍ ഗാന്ധി നേരിട്ട് പ്രതികരിച്ചിട്ടില്ല. നേരത്തെ, ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചുതകര്‍ത്തത്.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫീസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
